കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം; സെഷന്‍സ് കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന സെഷന്സ് കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി.
 | 
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം; സെഷന്‍സ് കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി. സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന എറണാകുളം സെഷന്‍സ് കോടതിയുത്തരവാണ് ഹൈക്കോടതി ശരിവെച്ചത്. കേസില്‍ ആറ് ഹര്‍ജികള്‍ ആലഞ്ചേരി നല്‍കിയിരുന്നു. ഇവയെല്ലാം ഹൈക്കോടതി തള്ളി.

ഭൂമിയിടപാട് കേസില്‍ തൃക്കാക്കര മജിസ്ട്രേട്ട് കോടതിയാണ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുകയും വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയക്കുകയും ചെയ്തത്. ഇതിനെതിരെ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. ഇടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ആലഞ്ചേരി കേസില്‍ ഉള്‍പ്പെടുന്നുവെന്നും രണ്ടു കോടതികളും കണ്ടെത്തുകയായിരുന്നു.

എട്ട് കേസുകളില്‍ 6 എണ്ണത്തിലാണ് തൃക്കാക്കര കോടതി സമന്‍സ് അയച്ചത്. ഇവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്. ഭൂമിയിടപാടില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി ഇന്‍കം ടാക്‌സ് വിഭാഗവും കണ്ടെത്തിയിരുന്നു.