തനിക്ക് വിളമ്പിയത് ചെറിയ മീന്‍ കഷണമെന്ന് ആരോപിച്ച് ഭാര്യയെയും മകനെയും മര്‍ദ്ദിച്ചു; പ്രതി പിടിയില്‍
Oct 17, 2021, 14:07 IST
| തിരുവനന്തപുരം: തനിക്ക് വിളമ്പിയ മീന്‍ കഷണം മകന് നല്‍കിയതിനേക്കാള്‍ ചെറുതാണെന്ന് പറഞ്ഞ് ഭാര്യയെയും മകനെയും മര്‍ദ്ദിച്ചയാള്‍ പിടിയില്‍. കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവാണ് അറസ്റ്റിലായത്. ഭാര്യയുടെ മാതാവിനെയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
മകന് നല്‍കിയത് വലിയ മീന്‍ കഷണമാണെന്നും തനിക്ക് ചെറുതാണ് ലഭിച്ചതെന്നും പറഞ്ഞ് ഇയാള്‍ ഭക്ഷണം വലിച്ചെറിയുകയും ഭാര്യയെയും മകനെയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ ഭാര്യയുടെ മാതാവിനും മര്‍ദ്ദനമേറ്റു. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.