എംപിയാണ്, മേയറല്ല! എസ്‌ഐയെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി

 | 
Suresh Gopi
വാഹനത്തില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി

തൃശൂര്‍: വാഹനത്തില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി. തൃശൂര്‍, പുത്തൂരിന് അടുത്ത് ഒരു ആദിവാസി ഊരിലാണ് സംഭവം. ഒല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐയെക്കൊണ്ടാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. എംപിയാണ് ഒരു സല്യൂട്ടാവാം. ആ ശീലമൊന്നും മറക്കല്ലേ, ഞാന്‍ മേയറല്ല എന്നു പറഞ്ഞാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചു വാങ്ങിയത്.

ചുഴലിക്കാറ്റ് വീശിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി. താന്‍ എത്തിയിട്ടും ജീപ്പില്‍ തന്നെ ഇരിക്കുകയായിരുന്ന എസ്‌ഐയെ സുരേഷ് ഗോപി വിളിച്ചു വരുത്തുകയായിരുന്നു. മറിഞ്ഞുവീണ മരങ്ങള്‍ ഫോറ്‌സ്റ്റുകാരെക്കൊണ്ട് എടുപ്പിക്കാന്‍ എന്താണ് വേണ്ടതെന്നു വെച്ചാല്‍ സാര്‍ ചെയ്യണമെന്നും എസ്‌ഐയോട് സുരേഷ് ഗോപി പറഞ്ഞു.

നാടിന് വേണ്ടി പലതും ചെയ്യാനുണ്ട്. അതിനൊക്കെ പണവുമുണ്ട്. പക്ഷേ ചെയ്യാന്‍ സമ്മതിക്കേണ്ടേ? എംപി എന്ന നിലയ്ക്കു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ, അതെല്ലാം തള്ളാണെന്നു ചില പന്നന്മാര്‍ പറഞ്ഞു നടക്കുന്നു. ഞാന്‍ ചെയ്തതിനൊക്കെ രേഖയുണ്ട്, വന്നാല്‍ അവന്മാരുടെ അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം എന്നും സുരേഷ് ഗോപി പറഞ്ഞു.