അയാള്‍ എംപിയാണ് സല്യൂട്ട് ചെയ്യണം! സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാര്‍

 | 
Ganesh
എസ്‌ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച സംഭവത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി കെ.ബി.ഗണേഷ്‌കുമാര്‍

എസ്‌ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച സംഭവത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. സല്യൂട്ട് ചെയ്യുന്നതാണ് മര്യാദ. പാര്‍ലമെന്റ് അംഗത്തെ പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യണമെന്നും ഗണേഷ് പറഞ്ഞു. സുരേഷ് ഗോപിയുടെ രാഷ്ട്രീയം വിട്ടേക്കൂ, നടനെയും വിട്ടേക്കൂ, അയാള്‍ എംപിയാണ് സല്യൂട്ട് ചെയ്യണം എന്നാണ് ഗണേഷ് പറഞ്ഞത്.

പ്രോട്ടോക്കോള്‍ വിഷയം വാദപ്രതിവാദത്തിനായി ഉന്നയിക്കുന്നതാണെന്നും ഗണേഷ് പറഞ്ഞു. തൃശൂര്‍ പുത്തൂരിലെ ആദിവാസി കോളനിയില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഒല്ലൂര്‍ എസ്‌ഐയെക്കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. എസ്‌ഐ വാഹനത്തില്‍ നിന്ന് ഇറങ്ങാതിരുന്നതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. സംഭവത്തില്‍ പോലീസ് അസോസിയേഷന്‍ എംപിക്കെതിരെ രംഗത്തെത്തിയിരുന്നു.