നാഭിയില്‍ ചവിട്ടി, നിലവിളിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു; 13 കാരനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍
ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ കാണാന്‍ പോയതിനാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചത്.
Aug 28, 2021, 16:31 IST
| 
കടയ്ക്കലില്‍ 13 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്.
കൊല്ലം: കടയ്ക്കലില്‍ 13 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. കടയ്ക്കല്‍ സ്വദേശി നാസര്‍ ആണ് മകനെ ക്രൂരമായി മര്‍ദ്ദിച്ചത്. നിലവിളിച്ചിട്ടും ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് തുടര്‍ന്നു. കുട്ടിയുടെ നാഭിയില്‍ ഇയാള്‍ ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. നാസര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ കാണാന്‍ പോയതിനാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചത്. അടിക്കല്ലേ വാപ്പാ എന്ന് കുട്ടി നിലവിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വീട്ടിലെ സ്ത്രീകള്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ ചികിത്സ തേടി. സാരമായ പരിക്ക് കുട്ടിക്ക് ഏറ്റിട്ടുണ്ടെന്നാണ് വിവരം.