കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു; ആറുമാസം പ്രായമായ കുഞ്ഞിന് വിഷം നല്‍കി യുവതി ജീവനൊടുക്കി
Nov 9, 2021, 16:15 IST
| 
ആറു മാസം പ്രായമായ കുഞ്ഞിന് വിഷം നല്‍കിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍, ആല സ്വദേശിനി അദിതിയാണ് (24) ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അദിതിയുടെ ഭര്‍ത്താവ് ഹരിപ്പാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുന്‍പാണ് കോവിഡ് ബാധിച്ച് മരിച്ചത്. സൂര്യന്റെ മാതാവും തൊട്ടടുത്ത ദിവസം മരിച്ചിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഹരിപ്പാട് അരനാഴിക ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു സൂര്യന്‍. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് അദിതിയുടെ ആത്മഹത്യയെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.