കലോത്സവ വേദിയില്‍ ചെരുപ്പില്‍ ക്യാമറ വെച്ച് ചിത്രങ്ങള്‍ പകര്‍ത്തിയയാള്‍ പിടിയില്‍
ചെരിപ്പില് മൊബൈല് ക്യാമറയൊളിപ്പിച്ച് സ്കൂള് കലോത്സവനഗരിയില് റോന്ത് ചുറ്റിയയാള് പൊലീസ് പിടിയിലായി. കലോത്സവ നഗരിയിലെ തിരക്കേറിയ ഇടങ്ങളില് കറങ്ങിനടന്ന് സ്ത്രീകളുടെ ചിത്രങ്ങള് പകര്ത്തുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കുരിയച്ചിറ ചിയ്യാരം സ്വദേശിയായ നാല്പതുകാരനാണ് പിടിയിലായത്. ഇയാളെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല്.
Wed, 10 Jan 2018
| 
തൃശ്ശൂര്‍: ചെരിപ്പില്‍ മൊബൈല് ക്യാമറയൊളിപ്പിച്ച് സ്കൂള് കലോത്സവനഗരിയില് റോന്ത് ചുറ്റിയയാള് പൊലീസ് പിടിയിലായി. കലോത്സവ നഗരിയിലെ തിരക്കേറിയ ഇടങ്ങളില് കറങ്ങിനടന്ന് സ്ത്രീകളുടെ ചിത്രങ്ങള് പകര്ത്തുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കുരിയച്ചിറ ചിയ്യാരം സ്വദേശിയായ നാല്പതുകാരനാണ് പിടിയിലായത്. ഇയാളെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചെരുപ്പിന്റെ സോളിനടിയില്‍ ക്യാമറയുടെ ഭാഗം മാത്രം പുറത്തുകാണും മൊബൈല്‍ ഫോണ്‍ ക്രമീകരിച്ചാണ് നി ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. മൊബൈലിന് കേടുപറ്റാതിരിക്കാന്‍ ഇരുമ്പുണ്ടാക്കിയാണ് ചെരിപ്പില്‍ ഘടിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത മൊബൈലില്‍ നിന്ന് നൂറോളം ചിത്രങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.