മഴയാണ് തടസമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുണ്ടാവില്ല; മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ വിമര്‍ശനവുമായി ജയസൂര്യ

 | 
Jayasurya

മഴയാണ് തടസമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുണ്ടാവില്ല; മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ വിമര്‍ശനവുമായി ജയസൂര്യ

പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. മഴയാണ് തടസമെന്നത് ജനങ്ങള്‍ക്ക് അറിയേണ്ട. അങ്ങനെയാണെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലായിരുന്നു. ഭാര്യയുടെ മാല പണയം വെച്ചു ലോണെടുത്തുമൊക്കെയായിരിക്കും ആളുകള്‍ ചിലപ്പോള്‍ റോഡ് ടാക്‌സ് അടയ്ക്കുന്നത്. ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ പറ്റൂ എന്ന് ജയസൂര്യ പറഞ്ഞു.

പിഡബ്ല്യുഡി റോഡുകളുടെ പരിപാലന കാലാവധി വ്യക്തമാക്കുന്ന ബോര്‍ഡ് റോഡില്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്ന വേളയിലായിരുന്നു നടന്റെ പരാമര്‍ശം. ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്നതാണ് പദ്ധതിയുടെ ടാഗ് ലൈന്‍. ഇതനുസരിച്ച് കരാറുകാരന്റെ പേരും ഫോണ്‍ നമ്പറും ബോര്‍ഡില്‍ രേഖപ്പെടുത്തും.

അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. റോഡിന്റെ പരിപാലന കാലയളവില്‍ അറ്റകുറ്റപ്പണി നടത്താനുള്ള ഉത്തരവാദിത്തം കരാറുകാരനാണ്. ഉദ്യോഗസ്ഥര്‍ അത് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞുയ