ഡിഎന്‍എ ഫലം നെഗറ്റീവായാല്‍ പരാതി സത്യമല്ലാതാവില്ല; പെണ്‍കുട്ടിക്കെതിരായ പ്രചാരണത്തില്‍ നടപടിയെന്ന് സിഡബ്ല്യുസി

മലപ്പുറം: ഡിഎന്‍എ ഫലം നെഗറ്റീവായതിന്റെ പേരില്‍ പീഡന പരാതി സത്യമല്ലാതാകുന്നില്ലെന്ന് മലപ്പുറം ശിശുക്ഷേമസമിതി അധ്യക്ഷന്‍. തെന്നല പോക്‌സോ കേസില്‍ ഡിഎന്‍എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യം ലഭിച്ചതിന് ശേഷം പെണ്‍കുട്ടിക്ക് നേരെയുണ്ടാകുന്ന പ്രചാരണങ്ങളിലാണ് പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിയായ യുവാവ് ഡിഎന്‍എ പരിശോധന നെഗറ്റീവായതോടെ 35 ദിവസത്തെ റിമാന്‍ഡിന് ശേഷം കോടത ജാമ്യം നല്‍കിയിരുന്നു. ഇതോടെ പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. നിരപരാധിയായ യുവാവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു പെണ്‍കുട്ടി എന്ന പ്രചാരണമാണ് നടന്നത്.
അതേസമയം കേസില്‍ നടന്ന പോലീസ് അന്വേഷണത്തിലും പ്രതിയെ കണ്ടെത്തിയതിലും വീഴ്ചയൊന്നും ഉണ്ടായില്ലെന്നാണ് സിഡബ്ല്യുസി വ്യക്തമാക്കുന്നത്. കേസിലുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.