ലിജുവിനെ തോല്‍പിക്കാന്‍ ശ്രമിച്ചു; ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
Fri, 20 Aug 2021
| 
അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.ലിജുവിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്
ആലപ്പുഴ: അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.ലിജുവിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. പരാതിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞുമോനില്‍ നിന്ന് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു. കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെന്‍ഷന്‍. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.