ഇത്തവണ ആരോ ചന്തയ്ക്ക് പോയതുപോലെയായി; മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ ട്രോളി ഹരീഷ് വാസുദേവന്‍

 | 
Modi
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ ട്രോളി ഹരീഷ് വാസുദേവന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ ട്രോളി ഹരീഷ് വാസുദേവന്‍. ഇത്തവണ മൊബൈല്‍ ലൈറ്റ് അടിച്ചു വിമാനത്തില്‍ ഫയല്‍നോക്കുന്ന പോട്ടം ഇട്ട് പിആര്‍ നടത്തി യുഎസില്‍ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ഹരീഷ് പറഞ്ഞു. കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി മോദീജീയ്ക്ക് ക്ളാസ് എടുത്തു. ബൈഡനോ യുഎസ് മാധ്യമങ്ങളോ വേണ്ടവിധം പരിഗണിച്ചില്ല.

നോക്കൂ, നാണം കെടുന്നത് മോദീജീയല്ല. ഒരു രാജ്യമാണ്. അതിനു കിട്ടിയിരുന്ന വിലയാണ്. യുഎസ് ഇലക്ഷനില്‍ ഇടപെട്ട കാലത്തേ വിവരമുള്ളവരെല്ലാം ഈ മുന്നറിയിപ്പ് നല്‍കിയതാണ്. മോദീജീ, ഇന്ത്യയെ അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടേയെന്ന് ഹരീഷ് ചോദിക്കുന്നു.

പോസ്റ്റ് വായിക്കാം

ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തി അമേരിക്കൻ ഇലക്ഷന് മോദീജി പോയി പക്ഷം പിടിച്ചു. മോദീജീ പിന്തുണച്ച എല്ലാം ഇൻഡ്യയിൽ പൊളിയുകയാണല്ലോ, ലത് പോലെ മൈപ്രണ്ടും പൊട്ടി..
ഇത്തവണ മൊബൈൽ ലൈറ്റ് അടിച്ചു വിമാനത്തിൽ ഫയൽ നോക്കുന്ന പോട്ടം ഇട്ട് PR നടത്തി US ൽ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായി.. കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി മോദീജീയ്ക്ക് ക്‌ളാസ് എടുത്തു, ബൈഡനോ US മാധ്യമങ്ങളോ വേണ്ടവിധം പരിഗണിച്ചില്ല.
നോക്കൂ, നാണം കെടുന്നത് മോദീജീയല്ല. ഒരു രാജ്യമാണ്. അതിനു കിട്ടിയിരുന്ന വിലയാണ്.
US ഇലക്ഷനിൽ ഇടപെട്ട കാലത്തേ വിവരമുള്ളവരെല്ലാം ഈ മുന്നറിയിപ്പ് നൽകിയതാണ്.
സുനിൽ നമ്പു വരച്ച കാർട്ടൂൺ കണ്ടപ്പോ ഓർമ്മ വന്നത് ആറാം തമ്പുരാനിലെ മോഹൻലാലിന്റെ കുളപ്പുളളി അപ്പനോടുള്ള ഡയലോഗാണ്. "ഈ നമ്പരൊക്കെ അവിടുത്തെ പാവം നാട്ടുകാരുടെ അടുത്ത് ചെലവാകും. ഇവിടെ വേണ്ട" 😀
മോദീജീ, ഇന്ത്യയെ അപമാനിച്ചു മതിയായാൽ നിർത്തിക്കൂടെ?