ജോജു ഗുണ്ടയെപ്പോലെ പാഞ്ഞടുത്തു; ക്രിമിനലെന്ന് കെ.സുധാകരന്‍

 | 
Joju

കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന് എതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ജോജുവിനെ ക്രിമിനല്‍ എന്നാണ് സുധാകരന്‍ വിശേഷിപ്പിച്ചത്. മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണ്. സമരക്കാര്‍ക്കുനേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണ്. സ്വാഭാവികമായ ഒരു കാര്യമാണ് അതെലന്നും അതില്‍ അത്ഭുതപ്പെടാനില്ലെന്നും സുധാകരന്‍ പറഞ്ഞു.ഋ

ജോജു എന്ന ക്രിമിനലിനെതിരേ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് നോക്കിയ ശേഷമായിരിക്കും അടുത്ത നടപടി സ്വീകരിക്കുകയെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ധനവിലയുടെ കാര്യത്തില്‍ ഇനിയെപ്പോഴാണ് സമരം ചെയ്യേണ്ടത്. നിങ്ങള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ജനം ഞങ്ങളോട് ചോദിക്കുകയാണ്. ഒരു മണിക്കൂര്‍ മാത്രമാണ് സമാധാനപരമായി സമരം ചെയ്തത്. അത് കുറ്റകരമാണെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ എന്നും സുധാകരന്‍ ചോദിച്ചു.