ദേശീയപതാക തലകീഴായി ഉയര്‍ത്തി കെ.സുരേന്ദ്രന്‍

 | 
surendran
ദേശീയപതാക തലകീഴായി ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

തിരുവനന്തപുരം: ദേശീയപതാക തലകീഴായി ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമനിറം താഴെയായാണ് സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്. 

പതാക പകുതിയോളം ഉയര്‍ന്നു കഴിഞ്ഞപ്പോഴാണ് അബദ്ധം മനസിലായത്. ഇതോടെ പതാക തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തുകയായിരുന്നു. ഫെയിസ്ബുക്ക് ലൈവ് വീഡിയോ പിന്നീട് എഡിറ്റ് ചെയ്ത് പേജില്‍ നല്‍കുകയായിരുന്നു. 

പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളികളുമായാണ് പതാക ഉയര്‍ത്തിയത്. ഇതിനിടയിലാണ് ഗുരുതരമായ പിഴവുണ്ടായത്. കയര്‍ കുരുങ്ങിയതാണ് അബദ്ധത്തിന് കാരണമെന്ന വിശദീകരണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.