കാപ്പയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഫെഫ്ക റൈറ്റേഴ്സ് യൂണിയനു വേണ്ടി തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനായ വേണുവാണ് ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ആസിഫ് അലി, അന്ന ബെൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജി.ആർ ഇന്ദുഗോപനാണ്.
രാവിലെ പത്തുമണിക്ക് മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മുട്ടി, മോഹൻലാൽ, മഞ്ജുവാര്യർ, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുടെ കഥയാണ് കാപ്പ പറയുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ സാനു ജോൺ വർഗീസാണ് സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത്. മഹേഷ് നാരായണൻ എഡിറ്റിംഗും, ജസ്റ്റിൻ വർഗീസ് സംഗീതവും നിർവഹിക്കുന്നു.
അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമക്ക് ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ഈ സിനിമ ഫെഫ്കയിലെ ഒരു യൂണിയന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്. സിനിമയിൽ നിന്നുള്ള വരുമാനം സംഘടനയിലെ അംഗങ്ങൾക്കുള്ള പെൻഷൻ പദ്ധതിയിലേക്കാണ് ഉപയോഗിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം പൃഥ്വിരാജും ആസിഫലിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
കലാ സംവിധാനം - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ -സഞ്ചു ജെ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനിൽ മാത്യൂസ്, സ്റ്റിൽസ്- ഹരി തിരുമല, ഡിസൈൻസ്- ഓൾഡ്മോങ്ക്സ്.