കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിക്ക് ജാമ്യം
Tue, 31 Aug 2021
| 
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിൽ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.മൂന്നു മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടു പോകരുതെന്നും മാസത്തിൽ രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപാകെ ഹാജരാകണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നും നിർദേശിച്ചിട്ടുണ്ട്.