കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി പിടിയില്‍

കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് കേസില് ഒന്നാം പ്രതി പിടിയില്.
 | 
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി പിടിയില്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി പിടിയില്‍. ബാങ്ക് മുന്‍ സെക്രട്ടറിയായിരുന്ന ടി.ആര്‍.സുനില്‍ കുമാറാണ് പിടിയിലായത്. തൃശൂരില്‍ നിന്ന് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ ആറ് മുഖ്യ പ്രതികളും ഒളിവിലായിരുന്നു. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍(58), മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു കരീം(45), മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്(43), ബാങ്ക് അംഗം കിരണ്‍(31), ബാങ്കിന്റെ മുന്‍ റബ്കോ കമ്മീഷന്‍ ഏജന്റ് ബിജോയ് (47), ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് മുന്‍ അക്കൗണ്ടന്റ് റെജി അനില്‍(43) എന്നിവരാണ് ജൂലൈ 17നാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിലെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.