കാട്ടാനയുടെ ആക്രമണം: വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക്

 | 
elephant

പത്തനംതിട്ട കുമണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്പറ്റിയത്. ആദിച്ചന്‍പാറ വനത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് സംഘത്തെയാണ് ആന ആക്രമിച്ചത്. 

ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫിസര്‍ ഡി. വിനോദിനും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വിനോദിനെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ സിന്ധുവിനെ കൂടുതല്‍ പരിശോധനകള്‍ക്കായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.