പത്ത് ദിവസത്തില്‍ 750 കോടി രൂപ! പൊടിപൊടിച്ച് ഓണ മദ്യവില്‍പന, റെക്കോര്‍ഡ്

 | 
Liqour
ഓണത്തിന് കേരളത്തില്‍ നടന്നത് സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന മദ്യവില്‍പന.

ഓണത്തിന് കേരളത്തില്‍ നടന്നത് സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന മദ്യവില്‍പന. 10 ദിവസത്തില്‍ 750 കോടി രൂപയുടെ മദ്യമാണ് മലയാളി വാങ്ങിയത്. ബെവ്‌കോയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഉത്രാട ദിനത്തില്‍ മാത്രം 85 കോടിയുടെ മദ്യമാണ് സംസ്ഥാന വ്യാപകമായി വിറ്റഴിഞ്ഞത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിനാണ് ഇത്തവണ റെക്കോര്‍ഡ്. ഒരു കോടി 4 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ ഒറ്റ ദിവസം കൊണ്ട് വിറ്റത്. 

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലാണ് ഏറ്റവും വില്‍പന നടന്നത്. ഉത്രാടത്തിന് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ 12 കോടിയുടെ മദ്യവില്‍പന നടന്നു. ബാറുകളിലൂടെ 30 ശതമാനം വില്‍പന നടന്നുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 179 കോടി രൂപയുടെ വില്‍പന മാത്രമാണ് ഓണനാളുകളില്‍ നടന്നത്. ബെവ്ക്യൂ ആപ്പ് ഉപയോഗിച്ചതിനാലാണ് വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം കുറവുണ്ടായത്. 

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഓണ്‍ലൈന്‍ മദ്യവില്‍പനയില്‍ 10 ലക്ഷം രൂപയുടെ വരുമാനമുണ്ടായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ വില്‍പന നടന്നത്. ഓണനാളുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി 181 അധിക കൗണ്ടറുകള്‍ ബെവ്‌കോ തുറന്നിരുന്നു.