കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു.

 സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം 
 | 
sethu and perumbadavam
2020ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകും.

2020ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകും.ഉണ്ണി ആറിന്റെ വാങ്ക് എന്ന കൃതിക്ക് മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു.  പിഎഫ് മാത്യുസിന്റെ അടിയാളപ്രേതത്തിന് മികച്ച നോവലിനും, താജ് മഹൽ എഴുതിയ ഒപി സുരേഷിന് മികച്ച കവിതയ്ക്കും പുരസ്കാരം ലഭിച്ചു. 

സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരം ആറ് പേർക്കാണ്. കെ കെ കൊച്ച്, മാമ്പുഴ കുമാരൻ, കെ ആർ മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ എസ് പിള്ള എന്നിവ‌ർക്കാണ് ആദരം. 

ദൈവം ഒളിവിൽ പോയ നാളുകൾ എന്ന യാത്രാ വിവരണത്തിന് വിധു വിൻസൻ്റിന് പുരസ്കാരമുണ്ട്. 
ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം ഇന്നസെന്‍റിനാണ് ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാ‌ർഡ്. ദ്വയം എന്ന നാടകത്തിന് ശ്രീജിത്ത് പൊയിൽക്കാവിനും പുരസ്കാരമുണ്ട്. പ്രിയ എ.എസിന്റെ പെരുമഴയത്തെ കുഞ്ഞിതളുകൾ എന്ന കൃതിക്ക് മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചു.