കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ മാതാപിതാക്കളെ പ്രതി ചേര്‍ക്കുമെന്ന് പോലീസ്

കെവിന്റെ കൊലപാതകത്തില് നീനുവിന്റെ മാതാപിതാക്കള്ക്ക് പങ്കുള്ളതായി പോലീസ്. ഇവരെ പ്രതിപ്പട്ടികയില് ഉള്പ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര് അറിയിച്ചു. നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റക്കല് സാനു ഭവനില് ചാക്കോ, മാതാവ് രഹ്ന എന്നിവരെയാണു പ്രതികളാക്കുക. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില് ചാക്കോയുടെയും രഹനയുടെയും പങ്ക് വ്യക്തമായതോടെയാണ് പോലീസ് നീക്കം.
 | 

കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ മാതാപിതാക്കളെ പ്രതി ചേര്‍ക്കുമെന്ന് പോലീസ്

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്ക് പങ്കുള്ളതായി പോലീസ്. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ ചാക്കോ, മാതാവ് രഹ്ന എന്നിവരെയാണു പ്രതികളാക്കുക. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില്‍ ചാക്കോയുടെയും രഹനയുടെയും പങ്ക് വ്യക്തമായതോടെയാണ് പോലീസ് നീക്കം.

കെവിന്റെ ദുരഭിമാനക്കൊലപാതകത്തില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പിടിയിലായ നിയാസിന്റെ മാതാവ് ലൈലാ ബീവി പറഞ്ഞിരുന്നു. കവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും നീനുവിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നതായും ഇവര്‍ വ്യക്തമാക്കിയിരുന്നു. ജാതീയമായ കാരണങ്ങളാണ് കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നേരത്തെ വ്യക്തമായിരുന്നു. നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് കെവിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 13 പേരാണ് പ്രതികളായുള്ളത്. സംഘത്തില്‍ 13 പേര്‍ ഉണ്ടായതായി പിടിയിലായ പ്രതി മൊഴി നല്‍കിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് സൂചന.