വെള്ളം ചോദിച്ചപ്പോള്‍ മദ്യം നല്‍കി; കെവിനെ ക്രൂരമായി മര്‍ദ്ദിച്ചത് ഷാനു; പ്രതികളുടെ മൊഴികള്‍ പുറത്ത്

കെവിന് ജോസഫിന്റെ കൊല്ലപ്പെടാന് കാരണം നീനുവിന്റെ സഹോദരനാണെന്ന് കൂട്ടു പ്രതികള്. മര്ദ്ദിച്ചത് ഷാനു മാത്രമാണെന്നും തങ്ങള് ഒന്നും ചെയ്തിട്ടില്ലെന്നും പിടിയിലായ നിയാസ്, റിയാസ്. ഇഷാന് എന്നിവര് മൊഴി നല്കി. നീനുവിനെ കൂട്ടികൊണ്ടുവരാനാണ് തങ്ങളെ വിളിച്ചതെന്നും കെവിനെ ആക്രമിക്കാന് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതികളുടെ മൊഴിയില് പറയുന്നു.
 | 

വെള്ളം ചോദിച്ചപ്പോള്‍ മദ്യം നല്‍കി; കെവിനെ ക്രൂരമായി മര്‍ദ്ദിച്ചത് ഷാനു; പ്രതികളുടെ മൊഴികള്‍ പുറത്ത്

കോട്ടയം: കെവിന്‍ ജോസഫിന്റെ കൊല്ലപ്പെടാന്‍ കാരണം നീനുവിന്റെ സഹോദരനാണെന്ന് കൂട്ടു പ്രതികള്‍. മര്‍ദ്ദിച്ചത് ഷാനു മാത്രമാണെന്നും തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും പിടിയിലായ നിയാസ്, റിയാസ്. ഇഷാന്‍ എന്നിവര്‍ മൊഴി നല്‍കി. നീനുവിനെ കൂട്ടികൊണ്ടുവരാനാണ് തങ്ങളെ വിളിച്ചതെന്നും കെവിനെ ആക്രമിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതികളുടെ മൊഴിയില്‍ പറയുന്നു.

വീട്ടിലെത്തി അന്വേഷിച്ചിട്ട് നീനുവിനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കെവിനെ അന്വേഷിച്ചു. ബന്ധുവായ അനീഷിന്റെ വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞയുടന്‍ അവിടേക്കു ചെല്ലുകയായിരുന്നു മൊഴിയില്‍ പറയുന്നു. മര്‍ദ്ദിച്ചതിന് ശേഷം അവശനായ കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ മദ്യം ഷാനു മദ്യം നല്‍കിയതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കെവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കണ്ണിനും തലയ്ക്കും ആഴത്തിലുള്ള പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. ഷാനു കെവിന്‍ കൊല്ലപ്പെടുന്നതിന്റെ തലേ ദിവസമാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. കെവിന്‍ കണ്ടയുടന്‍ നീനുവിനെക്കുറിച്ച് അന്വേഷിച്ചെന്നും ബഹളം കേട്ട് അയല്‍വാസികള്‍ പ്രശ്‌നമുണ്ടാക്കാതിരിക്കാനാണ് വണ്ടിയില്‍ കയറ്റിയതെന്നും നിയാസ് പോലീസിനോട് പറഞ്ഞു. കേസില്‍ ആറു പേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.

പോലീസുകാര്‍ കെവിനെ തട്ടിക്കൊണ്ടു പോകാന്‍ സഹായിച്ചതായി വ്യക്തമായിട്ടുണ്ട്. പോലീസുകാര്‍ ഏതുതരത്തിലാണ് പ്രതികളെ സഹായിച്ചതെന്ന് വൈകുന്നേരത്തോടെ വ്യക്തമാകുമെന്നും ഐജി വ്യക്തമാക്കിയിട്ടുണ്ട്. പോലീസുകാരെയും പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.