തിരുവോണ നാളില്‍ വാക്‌സിനേഷന്‍ ഒഴിവാക്കണമെന്ന് കെജിഎംഒഎ

 | 
doctors committe

തിരുവോണദിവസം വാക്‌സിനേഷന്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ഓണക്കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിശ്രമം അനുവദിക്കുന്ന രീതിയില്‍ വാക്‌സിനേഷന്‍ ക്രമീകരിക്കണമെന്നും സംഘടന അറിയിച്ചു. അവധി ദിവസങ്ങളിലെ വാക്‌സിനേഷന്‍ മാനവ വിഭവ ശേഷിയുള്ള പ്രധാന ആശുപത്രികളില്‍ മാത്രമായി ചുരുക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇരുപത് മാസത്തിലധികമായി പലവിധ സമ്മര്‍ദ്ദത്തിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കടന്നു പോകുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിശ്രമം അനിവാര്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. കോവിഡ് വാക്‌സിനേഷന്‍ ഏറെക്കാലം തുടരേണ്ടതിനാല്‍ ആശുപത്രികളിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരാത്ത രീതിയില്‍ വാക്‌സിനേഷന്‍ ക്രമീകരിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.