കുറ്റപത്രം സമർപ്പിച്ചാലും രാജി വെയ്ക്കില്ലെന്ന് മാണി

ബാർ കോഴക്കേസിൽ തനിക്കെതിരേ കുറ്റപത്രം സമർപ്പിച്ചാലും രാജി വെയ്ക്കുന്ന പ്രശ്നമില്ലെന്ന് ധനമന്ത്രി കെ.എം.മാണി. തനിക്കെതിരേ ഗൂഢാലോചന നടന്നത് യുഡിഎഫിൽ നിന്നാണ്. ഘടകക്ഷികളായതുകൊണ്ട് ഇത്തവണ ക്ഷമിക്കുന്നുവെന്നും മാണി പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് മാണി ഇക്കാര്യം പറഞ്ഞത്.
 | 

കുറ്റപത്രം സമർപ്പിച്ചാലും രാജി വെയ്ക്കില്ലെന്ന് മാണി
കൊച്ചി: ബാർ കോഴക്കേസിൽ തനിക്കെതിരേ കുറ്റപത്രം സമർപ്പിച്ചാലും രാജി വെയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ധനമന്ത്രി കെ.എം.മാണി. തനിക്കെതിരേ ഗൂഢാലോചന നടന്നത് യുഡിഎഫിൽ നിന്നാണ്. ഘടകക്ഷികളായതുകൊണ്ട് ഇത്തവണ ക്ഷമിക്കുന്നുവെന്നും മാണി പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് മാണി ഇക്കാര്യം പറഞ്ഞത്.

അതേ സമയം മാണി ഗൂഢാലോചനക്കാരുടെ പേര് പുറത്തുപറയണമെന്ന് കോൺഗ്രസ് വക്താവ് അജയ് തറയിൽ പറഞ്ഞു. മാണിക്ക് വേണ്ടി കോൺഗ്രസുകാരാണ് ത്യാഗങ്ങൾ സഹിച്ചത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങളിലെല്ലാം മാണിക്കൊപ്പം നിന്നവരാണ് തങ്ങളെന്നും അജയ് തറയിൽ പറഞ്ഞു.