അവസാന മിനിറ്റില്‍ കൂറുമാറിയ പ്രേമചന്ദ്രന്‍ വിമര്‍ശനത്തിന് അതീതനല്ല; രൂക്ഷപ്രതികരണവുമായി കെ.എന്‍ ബാലഗോപാല്‍

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്ഥി പ്രേമചന്ദ്രനെതിരെ രൂക്ഷമായ വിമര്ശനമുയര്ത്തി പ്രസ്തുത മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്ഥി കെ എന് ബാലഗോപാല്. ഇടതുപക്ഷം ആരെയും ഒന്നുമാക്കി ചിത്രീകരിക്കുന്നില്ലെന്നും ജനങ്ങളാണ് ഓരോന്ന് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 | 
അവസാന മിനിറ്റില്‍ കൂറുമാറിയ പ്രേമചന്ദ്രന്‍ വിമര്‍ശനത്തിന് അതീതനല്ല; രൂക്ഷപ്രതികരണവുമായി കെ.എന്‍ ബാലഗോപാല്‍

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി പ്രസ്തുത മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍. ഇടതുപക്ഷം ആരെയും ഒന്നുമാക്കി ചിത്രീകരിക്കുന്നില്ലെന്നും ജനങ്ങളാണ് ഓരോന്ന് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രേമചന്ദ്രന്‍ എല്‍.ഡി.എഫില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ തെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യു.ഡി.എഫിലേക്ക് പോയതിനെ ഞങ്ങള്‍ ശക്തമായി വിമര്‍ശിക്കാറുണ്ടെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. വഞ്ചനയാണ് അവര്‍ കാണിച്ചത്. മാത്രവുമല്ല കൊല്ലം ജില്ലയില്‍ എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയും ഇതിന്റെ പിന്നിലുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.

അതേസമയം തന്നെ സംഘപരിവാര്‍ അനുഭാവിയായി ചിത്രീകരിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായും മുന്‍പ് എന്‍.കെ.പ്രേമചന്ദ്രന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എം.എ ബേബിയുള്‍പ്പെടെയുള്ള നേതാക്കള്‍ എന്‍.കെ പ്രേമചന്ദന്റെ സംഘപരിവാര്‍ അനുഭാവിത്വത്തെ വിമര്‍ശിച്ച് രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു വിശദീകരണവുമായി അദ്ദേഹം രംഗത്ത് വന്നത്.