കൊല്ലത്ത് കെ.എന്‍ ബാലഗോപാലിനായി രംഗത്തിറങ്ങി തീപാട്ടുകാരും

വര്ഷങ്ങളായി രാജ്യമൊട്ടാകെ സഞ്ചരിച്ചു നാട്ടിലെ അരാജകത്വത്തിനെതിരെ പാട്ടുപാടുന്ന തീപാട്ടുകാര്, ലോക്സഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി കൊല്ലത്തും എത്തി.
 | 
കൊല്ലത്ത് കെ.എന്‍ ബാലഗോപാലിനായി രംഗത്തിറങ്ങി തീപാട്ടുകാരും

കൊല്ലം: വര്‍ഷങ്ങളായി രാജ്യമൊട്ടാകെ സഞ്ചരിച്ചു നാട്ടിലെ അരാജകത്വത്തിനെതിരെ പാട്ടുപാടുന്ന തീപാട്ടുകാര്‍, ലോക്‌സഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി കൊല്ലത്തും എത്തി.

ബാന്‍ഡ് സംഗീതത്തിന് ഉപരിയായി പ്രതിഷേധ സംഗീതത്തെ മുറുകെ പിടിക്കുന്ന തീ പാട്ടുകാര്‍ ഇടത് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന് വോട്ട് അഭ്യര്‍ത്ഥിച്ചാണ് എത്തിയത്. പതിനെട്ട് ഭാഷകളിലായി എഴുപത്തിയഞ്ചോളം ആളുകള്‍ നാനൂറ്റി ഇരുപത്തിയാറ് വേദികളില്‍ ഇതോടകം തീ പാട്ടുകാര്‍ പാടിക്കഴിഞ്ഞു.

ഇവിടുന്ന് ഖദറിട്ട പോയാല്‍ ഡല്‍ഹിയില്‍ ചെന്ന് കാവി ആവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടും ചെങ്കൊടി തണല്‍ ഏറ്റുവാങ്ങിയ തങ്ക വിശ്വാസം ആര്‍ക്കും അടിയറവ് വെക്കില്ലെന്നും ഒരു ഇടതുപക്ഷ പ്രവര്‍ത്തകനേയും കാശുകൊടുത്ത് പാര്‍ട്ടി മാറ്റാന്‍ കഴിയില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ടുമാണ് കൊല്ലത്തിന്റെ മണ്ണില്‍ പാട്ടുപാടാന്‍ തങ്ങളെത്തിയത് എന്നിവര്‍ പറയുന്നു.

വടകരയും കണ്ണൂരും താണ്ടി കൊല്ലത്തെത്തിയ തീപ്പാട്ടുവണ്ടി ഇന്ന് കാസര്‍ഗോഡ്, പിന്നീട് തിരിച്ചു വിപി സാനുവിന് വേണ്ടി മലപ്പുറത്തും പരിപാടികള്‍ അവതരിപ്പിക്കും.