കൊച്ചി മെട്രോ നിർമ്മാണം വൈകുമെന്ന് ഡി.എം.ആർ.സി
മെട്രോ നിർമ്മാണം വൈകുമെന്ന് ഡി.എം.ആർ.സി. 2016 ജൂണിൽ മെട്രോ പൂർത്തിയാക്കാമെന്നത് വിദൂര സ്വപ്നം മാത്രമെന്നും ഡി.എം.ആർ.സി അറിയിച്ചു.
Feb 28, 2015, 13:25 IST
|
കൊച്ചി: കൊച്ചി മെട്രോ നിർമ്മാണം വൈകുമെന്ന് ഡി.എം.ആർ.സി. 2016 ജൂണിൽ മെട്രോ പൂർത്തിയാക്കാമെന്നത് വിദൂര സ്വപ്നം മാത്രമെന്നും ഡി.എം.ആർ.സി അറിയിച്ചു. മെട്രോ നിർമ്മാണത്തിൽ നിന്നും കരാറുകാർ പിന്മാറുന്നതായാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ കരാറുകാർ തങ്ങളുടെ നിലപാടറിയിച്ചതായും കമ്പനി വ്യക്തമാക്കി.
എറണാകുളം ജില്ലയിൽ മാത്രം ക്വാറി സമരം തുടരുന്നതിൽ സ്ഥാപിത താൽപര്യമാണെന്നും കരാറുകാർ ആരോപിക്കുന്നു. ക്വാറി സമരം മൂലം മെട്രോ നിർമ്മാണം രണ്ടാഴ്ചയായി തടസ്സപ്പെട്ട നിലയിലാണ്.