കൊടകര കുഴല്‍പ്പണക്കേസ്; കൂടുതല്‍ പണം കണ്ടെത്തി

 | 
Kodakara
കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും പണം കണ്ടെടുത്തു

കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും പണം കണ്ടെടുത്തു. 1,40,000 രൂപയാണ് കണ്ടെത്തിയത്. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്റോ ഈ പണം ഹാജരാക്കുകയായിരുന്നു. കേസില്‍ പ്രതിയായ ദീപ്തി ഇയാള്‍ക്ക് കടമായി നല്‍കിയതാണ് ഇത്. സ്ഥലം വിറ്റപ്പോള്‍ ലഭിച്ച പണമാണ് ഇതെന്ന് പറഞ്ഞാണ് ദീപ്തി തനിക്ക് തന്നതെന്ന് ഷിന്റോ പറഞ്ഞു.

കേസില്‍ 22 പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ കൂടുതലാളുകള്‍ പണം തിരികെയേല്‍പ്പിക്കാന്‍ രംഗത്തെത്തുകയാണ്. കേസില്‍ ഇനിയും പണം കണ്ടെത്താനുണ്ട്. അതിനായുള്ള അന്വേഷണം തുടരുകയാണ്. ഇതുവരെ ഒന്നരക്കോടി രൂപ മാത്രമേ പോലീസിന് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു.

കൊടകരയില്‍ മൂന്നരക്കോടി രൂപ കൊള്ളയടിക്കപ്പെട്ടുവെന്നാണ് കണ്ടെത്തിയത്. ബിജെപി തെരഞ്ഞെടുപ്പ് ആവശ്യത്തിന് എത്തിച്ച പണമാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.