സി.പി.എം. സംസ്ഥാന സെക്രട്ടറിപദത്തിലേക്ക് വീണ്ടും കോടിയേരി

 | 
kodiyeri
സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തിരിച്ചെത്തുന്നു.

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തിരിച്ചെത്തുന്നു. കോടിയേരിയുടെ തിരിച്ചുവരവു സംബന്ധിച്ച് സി.പി.എം സംസ്ഥാന സമിതി തീരുമാനമെടുക്കും. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായായാണ് കോടിയേരിയുടെ തിരിച്ചുവരവ്. 2020 നവംബറിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിപദത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. ആക്റ്റിങ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിച്ചു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചുവരുമെന്നുതന്നെയാണ് സി.പി.എം നേതൃത്വത്തിലെ പലരും പറയുന്നത്.

മകന്‍ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നലെ അനാരോഗ്യം കൂടി കണക്കിലെടുത്താണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍, ബിനീഷ് കോടിയേരിയെ ആസൂത്രിതമായി കേസില്‍ പെടുത്തിയതാണെന്ന വിമര്‍ശനങ്ങളും ശക്തമായിരുന്നു. കോടിയേരിയെ ഇനിയും മാറ്റിനിര്‍ത്തുന്നതില്‍ കാര്യമില്ലെന്ന ചിന്തയും ശക്തമാണ്.