സ്വന്തം നാടിന് സുപരിചതിനായ നേതാവാണ് ചാഴിക്കാടനെന്ന് ഉമ്മന്‍ ചാണ്ടി; വിജയമുറപ്പിച്ച് യു.ഡി.എഫ് കേന്ദ്രങ്ങള്‍

കോട്ടയം ലോക്സഭാ മണ്ഡലത്തില് തോമസ് ചാഴിക്കാടന്റെ വിജയമുറപ്പിച്ച് യു.ഡി.എഫ് കേന്ദ്രങ്ങള്. പ്രചാരണ പരിപാടികളില് വലിയ സ്വീകരണമാണ് തോമസ് ചാഴിക്കാടന് ലഭിക്കുന്നത്. കൂടാതെ പ്രചാരണ പരിപാടികളില് കോണ്ഗ്രസിലെ സംസ്ഥാന നേതാക്കള് ഉള്പ്പെടെയുള്ളവരുടെ സാന്നിധ്യവും ചാഴിക്കാടന് മുന്തൂക്കം നല്കുന്നുണ്ട്. സ്വന്തം നാട്ടുകാര്ക്ക് മുഖവുര ആവശ്യമില്ലാത്ത നേതാവാണ് ചാഴിക്കാടനെന്നാണ് കഴിഞ്ഞ ദിവസം എ.ഐസിസി ജനറല് സൈക്രട്ടറി ഉമ്മന്ചാണ്ടി ചൂണ്ടിക്കാണിച്ചത്. ചാഴികാടന്റെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി അയര്ക്കുന്നത്ത് ഒറവയ്ക്കലില് ചേര്ന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 | 
സ്വന്തം നാടിന് സുപരിചതിനായ നേതാവാണ് ചാഴിക്കാടനെന്ന് ഉമ്മന്‍ ചാണ്ടി; വിജയമുറപ്പിച്ച് യു.ഡി.എഫ് കേന്ദ്രങ്ങള്‍

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ തോമസ് ചാഴിക്കാടന്റെ വിജയമുറപ്പിച്ച് യു.ഡി.എഫ് കേന്ദ്രങ്ങള്‍. പ്രചാരണ പരിപാടികളില്‍ വലിയ സ്വീകരണമാണ് തോമസ് ചാഴിക്കാടന് ലഭിക്കുന്നത്. കൂടാതെ പ്രചാരണ പരിപാടികളില്‍ കോണ്‍ഗ്രസിലെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യവും ചാഴിക്കാടന് മുന്‍തൂക്കം നല്‍കുന്നുണ്ട്. സ്വന്തം നാട്ടുകാര്‍ക്ക് മുഖവുര ആവശ്യമില്ലാത്ത നേതാവാണ് ചാഴിക്കാടനെന്നാണ് കഴിഞ്ഞ ദിവസം എ.ഐസിസി ജനറല്‍ സൈക്രട്ടറി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാണിച്ചത്. ചാഴികാടന്റെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി അയര്‍ക്കുന്നത്ത് ഒറവയ്ക്കലില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുപ്പള്ളി മണ്ഡലത്തിന്റെ മാതൃമല്ല, കോട്ടയം ജില്ലയുടെ വികസനത്തിനു തന്നെ വളരെയധികം ഇടപെടല്‍ നടത്തിയിരുന്ന പൊതുപ്രവര്‍ത്തകനാണ് തോമസ് ചാഴികാടന്‍. വര്‍ഷങ്ങളോളം മുടങ്ങിക്കിടന്നിരുന്ന അയര്‍ക്കുന്നം, ഏറ്റുമാനൂര്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി എംഎല്‍എആയിരുന്നപ്പോഴും, അല്ലാത്തപ്പോഴും സജീവമായ ഇടപെടല്‍ നടത്തിയിരുന്നത് തോമസ് ചാഴികാടനാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിച്ചു.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ത്തെറിയുകയാണ്. കലാപങ്ങളിലൂടെ അധികാരം പിടിക്കാന്‍ ശ്രമിക്കുന്നതാണ് മോദി സര്‍ക്കാരിന്റെ രീതി. ഏകാധികപതിയെപോലെ പ്രവര്‍ത്തിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്. ഇത് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ ഇല്ലായ്മ ചെയ്യലാണ്. കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖമുദ്ര കൊലപാതക രാഷ്ട്രീയമാണ്. കലാപരാഷ്ട്രീയത്തെയും കൊലപാതക രാഷ്ട്രീയത്തെയും സമാധാന പ്രേമികളായ കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

ജോഷി ഫിലിപ്പ്, സണ്ണി തെക്കേടം, സണ്ണി പാമ്പാടി, ബാബു കെ.കോര, ഫില്‍സണ്‍ മാത്യു, സാബു പുതുപ്പറമ്പില്‍, ജോസഫ് ചാമക്കാല, രാധാ വി.നായര്‍, മാത്തച്ചര്‍ താമരശ്ശേരി, മാത്തുക്കുട്ടി ഞായര്‍കുളം, ജോയി കൊറ്റത്തില്‍, ജോസ് കുടകശ്ശേരി, ജെയിംസ് കുന്നപ്പള്ളി, ജോസഫ് മനച്ചിറ, ജോസ് കൊറ്റത്തില്‍, ജെസിമോള്‍ മനോജ്, എല്‍സമ്മ ബേബി, മോളി തോമസ്, ഷൈലജ റെജി, ബാബു ചെറിയാന്‍, സാജു മുപ്പാത്തില്‍, ആലി മാത്യു, എന്‍.ജെ പ്രസാദ്, ഇ.കെ പ്രകാശ്, സജി കക്കുഴി,ചാക്കപ്പന്‍ തെക്കനാട്ട്, ബെന്നി വടക്കേടം, ജിജോ വരിക്കമുണ്ട, ഡാന്റിസ് കൂരനാനിക്കല്‍, വി.പി പുന്നൂസ്, സി.എ ആന്‍ഡ്രൂസ്, ബെന്നി ഇളംകാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കരകാട്ടവും, ശിങ്കാരിമേളവും, താലപ്പൊലിയും പുഷ്പവൃഷ്ടിയും, സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച കട്ടൗട്ടുകളും ഫ്ളക്സുകളും ബോര്‍ഡുകളുമായാണ് ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കമുള്ള വോട്ടര്‍മാരുടെ നിര സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നത്.

അയര്‍ക്കുന്നം, ഒറവയ്ക്കല്‍, തൂത്തൂട്ടി, പുളിഞ്ചുവട്, ആറുമാനൂര്‍, പുന്നത്തുറ, പൂതിരി, കളപ്പുരയ്ക്കല്‍പ്പടി, മാലം, മണര്‍കാട് പള്ളി, വാലേമറ്റം വഴി കടന്നു വന്ന തുറന്ന വാഹനത്തിലെ പ്രചാരണം ഉച്ചയ്ക്ക് പന്ത്രണ്ടിന് മാധവന്‍ പടിയില്‍ അവസാനിച്ചു. ഉച്ചകഴിഞ്ഞ് മൂന്നു പുതുപ്പള്ളി മണ്ഡലത്തിലെ തലപ്പാടിയില്‍ നിന്നാരംഭിച്ച പര്യനടത്തെ കാത്ത് റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിന് ആളുകളാണ് കാത്തു നിന്നിരുന്നത്. കൈതേപ്പാലം, വെട്ടത്തുകവല, പുതുപ്പള്ളി കവല, അങ്ങാടി, കൊച്ചാലുംമൂട്, തൃക്കോതമംഗലം, കാടമുറി, ഞാലിയാകുഴി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ പ്രചാരണ പരിപാടികള്‍, തോട്ടയ്ക്കാട് കവലയില്‍ സമാപിച്ചു.

ഇന്ന് അയ്മനം, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികള്‍ നടക്കുക. രാവിലെ 8.30 ന് കുടമാളൂര്‍ പുളിഞ്ചോട്ടില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തുറന്ന വാഹനത്തിലെ പ്രചാരണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുടയംപടി, തിരുവാറ്റ, കല്ലമട, അയ്മനം, ജയന്തി ജംഗ്ഷന്‍, പുത്തന്‍തോട്, മുട്ടേല്‍കോളനി, പരിപ്പ്, ഒളശ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പള്ളിക്കവല വഴി തിരൂവാര്‍പ്പ് പഞ്ചായത്തില്‍ പ്രവേശിക്കും. ചെങ്ങളത്തുകാവ്, ചെങ്ങളംപള്ളി, പുതുശേരി, തൊണ്ടമ്പ്രാല്‍, കുളപ്പുര, ഇല്ലിക്കല്‍, കാഞ്ഞിരംജെട്ടി, മര്‍ത്തശ്മുനിപള്ളി, കൊച്ചമ്പലം, കടത്ത്കടവ്, വായനശാല എന്നിവിടങ്ങള്‍ വഴി കുമരകം പഞ്ചായത്തില്‍ പ്രവേശിക്കും. പൊങ്ങലക്കരി, നസ്രത്ത്പള്ളി, പള്ളിച്ചിറ, ചൂളഭാഗം, എംആര്‍എഫ്, കൈപ്പുഴമുട്ട് വഴി വൈകിട്ട് കുമരകം ചന്തക്കവലയില്‍ സമാപിക്കും.