കോഴിക്കോട് ഏഴു വയസുകാരിയെയും ഭിന്നശേഷിക്കാരിയെയും പീഡിപ്പിച്ച പ്രതി പിടിയില്‍
ബാലുശ്ശേരിയില്‍ ഏഴു വയസുള്ള പെണ്‍കുട്ടിയെയും 52 വയസുള്ള ഭിന്നശേഷിക്കാരിയെയും പീഡിപ്പിച്ചയാള്‍ പിടിയില്‍. തൃക്കുറ്റിശ്ശേരി സ്വദേശി മുഹമ്മദ് ആണ് പിടിയിലായത്. പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ബാലുശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കു വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയും ഭിന്നശേഷിക്കാരിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ പ്രതി പെണ്‍കുട്ടിയെ മടിയില്‍ ഇരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയപ്പോള്‍ വീട്ടിനുള്ളില്‍ കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ എത്തിയപ്പോഴേയ്ക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാള്‍ ഒളിവില്‍ പോയതോടെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.