കോഴിക്കോട് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ പിടിയില്‍

പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി കാട്ടില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു
 | 
rape

കോഴിക്കോട് കായത്തൊടിയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സം​ഗം ചെയ്തു. പ്രതികൾ എന്നു സംശയിക്കുന്ന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കായത്തൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയും പിടിയിലായി. ഒക്ടോബർ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടുദിവസം മുൻപാണു പരാതി നൽകിയത്.

പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം കാട്ടിൽവച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ നാലുപേരെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാകും അറസ്റ്റ്.