കോഴിക്കോട് നിപ മുക്തം; പ്രഖ്യാപനം നടത്തി ആരോഗ്യമന്ത്രി
സെപ്റ്റംബറില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ല നിപ മുക്തമായി പ്രഖ്യാപിച്ചു. രോഗബാധ കണ്ടെത്തി 41 ദിവസം പിന്നിട്ടിട്ടും മറ്റു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ജില്ല നിപ മുക്തമായി പ്രഖ്യാപിച്ചത്. 21 ദിവസമാണ് രോഗാണുവിന്റെ ഇന്‍ക്യുബേഷന്‍ പീരിയഡ്. ഇതിന്റെ ഇരട്ടി സമയം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി അവര്‍ വ്യക്തമാക്കി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിപ പ്രതിരോധത്തിന്റെ ഭാഗമായി നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനാണ് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ നിപ ബാധിച്ച് മരിച്ചത്. മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളുമായി എത്തിയ കുട്ടിക്ക് നിപയാണെന്ന സംശയത്തെ തുടര്‍ന്ന് പൂനെ വൈറോളജി ലാബില്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.