കുട്ടാപ്പുവും ജാന്‍വിയും വിവാഹിതരായി; പുന്നയൂര്‍ക്കുളത്ത് ഒരു നായ വിവാഹം, ചിത്രങ്ങളും വീഡിയോയും കാണാം

പുന്നയൂര്‍ക്കുളം കുന്നത്തൂര്‍ മനയില്‍ ഇന്ന് ഒരു വിവാഹം നടന്നു. കുട്ടാപ്പു എന്ന് വിളിക്കുന്ന ആക്‌സിഡ് ആണ് വരന്‍, വധു ജാന്‍വി. വാടാനപ്പള്ളി പൊയ്യാറ വീട്ടില്‍ ഷെല്ലിയുടെ നായ്ക്കളാണ് ഇവര്‍. ഷെല്ലിയുടെ ഭാര്യ നിഷയുടെ ആഗ്രഹം അനുസരിച്ചാണ് ഇവരുടെ വിവാഹം ഗംഭീരമായി ആഘോഷിച്ചത്. പ്രത്യേക കതിര്‍മണ്ഡപം അണിയിച്ചൊരുക്കി ഫോട്ടോഷൂട്ടും ഒക്കെയായി ആഡംബര വിവാഹം തന്നെയായിരുന്നു ഇവരുടേത്.
ബീഗിള്‍ ഇനത്തിലുള്ള കുട്ടാപ്പുവിനെ രണ്ടു വര്‍ഷം മുന്‍പാണ് ഷെല്ലി വാങ്ങിയത്. കുട്ടാപ്പുവിന് ഇണയായി ജാന്‍വിയെ അടുത്തിടെയാണ് വാങ്ങിയത്. അപ്പോഴാണ് ഇവരെ വിവാഹം കഴിപ്പിക്കാനുള്ള ആശയം ഉയര്‍ന്നത്. ഷെല്ലിയുടെയും നിഷയുടെയും മക്കളായ ആകാശും അര്‍ജുനും ഒപ്പം ചേര്‍ന്നതോടെ വിവാഹത്തിന് കളമൊരുങ്ങുകയായിരുന്നു.
രണ്ട് ദിവസം മുന്‍പ് വധൂവരന്‍മാരുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ താരങ്ങളായി. ഫോട്ടോഗ്രാഫറായ ഗിരീഷ് ഗ്രീന്‍മീഡിയയായിരുന്നു ക്യാമറയ്ക്ക് പിന്നില്‍. വിവാഹത്തിനും ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. വിവാഹശേഷം നവദമ്പതികള്‍ക്ക് ഇഷ്ടപ്പെട്ട ചിക്കന്‍ ബിരിയാണിയും വിളമ്പി.
ചിത്രങ്ങള്‍ കാണാം