കോഴിക്കോട് മിഠായിത്തെരുവിന് സമീപം വന്‍ തീപിടിത്തം

 | 
Fire
മിഠായിത്തെരുവിന് സമീപം കടയ്ക്ക് തീപിടിച്ചു

കോഴിക്കോട്: മിഠായിത്തെരുവിന് സമീപം കടയ്ക്ക് തീപിടിച്ചു. പാളയം, മൊയ്തീന്‍പള്ളി റോഡിലെ ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്. കടയില്‍ നിന്ന് രണ്ടു സ്ത്രീകളെ രക്ഷിച്ചു. ഫയര്‍ഫോഴ്‌സാണ് കടയില്‍ കുടുങ്ങിയ ഇവരെ പുറത്തെത്തിച്ചത്. തീ നിയന്ത്രണ വിധേയമായെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് അറിയിച്ചു. 

വികെഎം ബില്‍ഡിംഗിലെ മൂന്നാം നിലയിലുള്ള ജെ.ആര്‍.ഫാന്‍സി എന്ന ചെരിപ്പുകടയ്ക്കാണ് തീ പിടിച്ചത്. അപകടമുണ്ടായ സമയത്ത് 15ഓളം പേര്‍ കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ എല്ലാവരെയും ഒഴിപ്പിക്കാനായെന്ന് തൊഴിലാളികള്‍ പറഞ്ഞു. സമീപത്തെ കടകളിലുള്ളവരാണ് പുക ഉയരുന്നത് കണ്ടത്. 

ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച ഇവര്‍ മറ്റു കടകളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമിച്ചു. ഫയര്‍ ഫോഴ്‌സിന്റെ എട്ട് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.