ലോ അക്കാഡമി അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

 | 
suicide
നിയമാധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നിയമാധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ലോ അക്കാഡമി അധ്യാപകന്‍ സുനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്. പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സുനില്‍ കുമാറിനെ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. 

രാവിലെയും കോളേജിലെ പരിപാടികളില്‍ സജീവമായിരുന്ന സുനില്‍ കുമാര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷമാണ് ഗ്രൗണ്ടിലേക്ക് പോയത്. ഉച്ചയോടെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് അധ്യാപകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി മറ്റുള്ളവരെ വിവരം അറിയിച്ചത്. 

തിരുവനന്തപുരം വഴയില സ്വദേശിയാണ്. പത്തു വര്‍ഷമായി ലോ അക്കാഡമിയില്‍ അധ്യാപകനായി ജോലി ചെയ്യുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.