ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിക്കും; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിക്കുന്നു. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും അനുമതി നല്‍കി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രേേമ പ്രവേശനമുള്ളു. വാക്‌സിന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ടെക്‌നിക്കല്‍, പോളിടെക്‌നിക്, മെഡിക്കല്‍ ഉള്‍പ്പെടെയുള്ള ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കാണ് അനുമതി. റെസിഡെന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഇവ ഇപ്പോള്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കാം.