പാലായില്‍ യു.ഡി.എഫ് കൊട്ടിക്കലാശം ഉണ്ടാകില്ല; പകരം കെ.എം മാണിക്ക് ആദരവര്‍പ്പിച്ച് പ്രാര്‍ത്ഥനാസംഗമം

ലോക്സഭാ തെരഞ്ഞെടുപ്പിനോട് പ്രചരണ സമാപനത്തോട് അനുബന്ധിച്ച് നടത്താറുള്ള കൊട്ടിക്കലാശം ഇത്തവണ പാലായില് ഒഴിവാക്കി യു.ഡി.എഫ്. പകരം കെ.എം മാണിക്ക് ആദരവ് അര്പ്പിച്ച് ഏപ്രില് 21 ഞായറാഴ്ച പാലാ കുരിശുപള്ളികവലയില് പ്രാര്ത്ഥനാസംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് പ്രൊഫ.സതീഷ് ചൊള്ളാനിയും കണ്വീനര് ഫിലിപ്പ് കുഴികുളവും മാധ്യമങ്ങളെ അറിയിച്ചു കഴിഞ്ഞു.
 | 
പാലായില്‍ യു.ഡി.എഫ് കൊട്ടിക്കലാശം ഉണ്ടാകില്ല; പകരം കെ.എം മാണിക്ക് ആദരവര്‍പ്പിച്ച് പ്രാര്‍ത്ഥനാസംഗമം

പാലാ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് പ്രചരണ സമാപനത്തോട് അനുബന്ധിച്ച് നടത്താറുള്ള കൊട്ടിക്കലാശം ഇത്തവണ പാലായില്‍ ഒഴിവാക്കി യു.ഡി.എഫ്. പകരം കെ.എം മാണിക്ക് ആദരവ് അര്‍പ്പിച്ച് ഏപ്രില്‍ 21 ഞായറാഴ്ച പാലാ കുരിശുപള്ളികവലയില്‍ പ്രാര്‍ത്ഥനാസംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.സതീഷ് ചൊള്ളാനിയും കണ്‍വീനര്‍ ഫിലിപ്പ് കുഴികുളവും മാധ്യമങ്ങളെ അറിയിച്ചു കഴിഞ്ഞു.

അന്തരിച്ച യു.ഡി.എഫ് ലീഡര്‍ കെ.എം മാണിയോടുള്ള ആദരസൂചകമായാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള പ്രചാരണ സമാപനം. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് പ്രാര്‍ത്ഥനാസംഗമം നടത്തപ്പെടുക. പാലാ നിയോജകമണ്ഡലത്തിലെ എല്ലാ മണ്ഡലത്തില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കും.