മധുവിനെ കൊന്നവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു; അന്വേഷണ പൂര്‍ത്തായാക്കുന്നതില്‍ പോലീസ് പരാജയം

അട്ടപ്പാടിയില് ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് കൊലപ്പെടുത്തിയ കേസിലെ പതിനാറ് പ്രതികള്ക്കും കോടതി ജാമ്യം അനുവദിച്ചു. പോലീസ് അന്വേഷണം പൂര്ത്തായാക്കാത്ത സാഹചര്യത്തിലാണ് പ്രതികള്ക്ക് ജാമ്യം അനുവദിക്കാന് ഹൈക്കോടതി തീരുമാനിച്ചത്. ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന് എതിര്ത്തെങ്കിലും കോടതി അംഗീകരിച്ചില്ല.
 | 

മധുവിനെ കൊന്നവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു; അന്വേഷണ പൂര്‍ത്തായാക്കുന്നതില്‍ പോലീസ് പരാജയം

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് കൊലപ്പെടുത്തിയ കേസിലെ പതിനാറ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. പോലീസ് അന്വേഷണം പൂര്‍ത്തായാക്കാത്ത സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല.

കേസില്‍ പതിനാറ് പ്രതികളാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. അന്വേഷണം പൂര്‍ത്തായാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പോലീസ് അശ്രദ്ധ കാണിച്ചതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായത്. ഉപാധികളോടെയാണ് ജാമ്യം. കേസ് കൃത്യമായി അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച്ച പറ്റിയതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

മുക്കാലി കിളയില്‍ മരക്കാര്‍ (33), മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്‍ (34), കല്‍കണ്ടി കുന്നത്ത് അനീഷ് (30), മുക്കാലി താഴ്‌ശ്ശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ എന്ന ബക്കര്‍ (31), മുക്കാലി പടിഞ്ഞാറേപള്ള കുരിക്കള്‍ സിദ്ദീഖ് (38), മുക്കാലി തൊട്ടിയില്‍ ഉബൈദ് (25), മുക്കാലി വിരുത്തിയില്‍ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജയ്ജുമോന്‍ (44), മുക്കാലി ചെരിവില്‍ ഹരീഷ് (34), ചെരിവില്‍ ബിജു (41), മുക്കാലി വിരുത്തിയില്‍ മുനീര്‍ (28) അടക്കമുള്ളവരാണ് പ്രതികള്‍.

പ്രതികള്‍ ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം, പാലക്കാട് ജില്ലാ വിട്ടു പോവരുത്, മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് കോടതി മുന്നോട്ടുവെച്ച ഉപാധികള്‍.