മലയാളം അടിവാടിന്റെ അക്ഷരപ്പെരുമ പുസ്തകോത്സവം ജനുവരി 10 മുതല്‍ 12 വരെ

മലയാളം അടിവാടിന്റെ മൂന്നാമത് പുസ്തകോത്സവമായ അക്ഷരപ്പെരുമ ജനുവരി 10,11,12 തിയതികളില്
 | 
മലയാളം അടിവാടിന്റെ അക്ഷരപ്പെരുമ പുസ്തകോത്സവം ജനുവരി 10 മുതല്‍ 12 വരെ

കൊച്ചി: മലയാളം അടിവാടിന്റെ മൂന്നാമത് പുസ്തകോത്സവമായ അക്ഷരപ്പെരുമ ജനുവരി 10,11,12 തിയതികളില്‍ നടക്കും. ഒരു രാജ്യം ഒരുപാട് വര്‍ണ്ണങ്ങള്‍ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പല്ലാരിമംഗലം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൗലോ പാലീനോ നഗറില്‍ വെച്ചാണ് പുസ്തകോത്സവം നടക്കുന്നത്.

പുസ്തകോത്സവത്തില്‍ പുസ്തകപ്രദര്‍ശനം, സാംസ്‌കാരിക സദസുകള്‍, പ്രഭാഷണങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനം, ഗാന്ധി ചിത്രപ്രദര്‍ശനം, ഫുഡ് ഫെസ്റ്റിവല്‍, ഗസല്‍ സായാഹ്നം എന്നിവയും ഒരുക്കിയിട്ടുണ്ട്. സണ്ണി എം.കപിക്കാട്, എം.എന്‍.കാരശേരി, സുഭാഷ് ചന്ദ്രന്‍, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, ആന്റണി ജോണ്‍ എംഎല്‍എ തുടങ്ങിയവര്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഇതരസംസ്ഥാന തൊഴിലാളികളുടെ കലാപരിപാടികള്‍ക്കും പുസ്തകോത്സവം വേദിയാകും. റാസയും ബീഗവും അവതരിപ്പിക്കുന്ന ഗസല്‍ ആണ് സമാപന പരിപാടി.