സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ മാധ്യമസ്ഥാപനമായി മീ‍‍‍ഡിയവൺ

 | 
media one

പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനമായി മാറിയിരിക്കുകയാണ് മീഡിയവൺ.സ്ഥാപന ഹെഡ്ക്വാര്‍ട്ടേഴ്സിൽ മൂന്നിടങ്ങളിലായാണ് സൗരോര്‍ജ്ജ പാനലുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പ്രധാനകെട്ടിടത്തിന്‍റെ മുകള്‍വശം കാര്‍പാര്‍ക്കിംഗ് ഏരിയ, മീഡിയ വൺ അക്കാദമി പരിസരം എന്നിവിടങ്ങളിലായാണ് പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്.620 kwp ഓണ്‍ ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്‍റില്‍ നിന്ന് ഒരു ദിവസം 2480 യൂണിറ്റ് ഊ‍ജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. 

ഊർജ്ജ സംരക്ഷണവും പരിസ്ഥിതി സൗഹൃദവുമായ പ്രവർത്തനവുമാണ് മീ‍‍ഡിയവൺ  ഇതിലൂടെ ലക്ഷ്യമിടുന്നത്. 
സൗരോര്‍ജ്ജത്തില്‍ പ്രവ‍ര്‍ത്തിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെപ്പോലെ ഊർജ സംരക്ഷണത്തിലെ ഈ അപൂർവ മാതൃക ഇപ്പോൾ മാധ്യമ ലോകത്തേക്കും എത്തിക്കുകയാണ് മീഡിയവൺ.