മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍ പെട്ടു; ഒരാള്‍ക്ക് പരിക്ക്
Oct 30, 2021, 12:04 IST
| മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍ പെട്ടു. രവിലെ 7.30ഓടെ തിരുവല്ല ബൈപ്പാസില്‍ വെച്ചായിരുന്നു അപകടം. മന്ത്രി ഇടുക്കിയിലേക്കുള്ള യാത്രയിലായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. മന്ത്രിയുടെ ഗണ്‍മാന് നിസാര പരിക്കേറ്റു.
മന്ത്രിയുടെ വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് ദൃകസാക്ഷികള്‍ പറയുന്നത്. സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ചപ്പോള്‍ വാഹനം നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഗസ്റ്റ് ഹൗസിലേക്ക് പോയ മന്ത്രി മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.