ആറു വയസുകാരനെ അമ്മ കെഎസ്ആര്ടിസി ബസിനടിയിലേക്ക് എറിഞ്ഞു
ആറ് വയസുകാരനെ അമ്മ കെഎസ്ആര്ടിസി ബസിനടിയിലേക്ക് എറിഞ്ഞു
Aug 7, 2021, 13:52 IST
| 
മൂവാറ്റുപുഴ: ആറ് വയസുകാരനെ അമ്മ കെഎസ്ആര്ടിസി ബസിനടിയിലേക്ക് എറിഞ്ഞു. എറണാകുളം, മഴുവന്നൂരിലാണ് സംഭവം. അഞ്ച് മക്കളുടെ അമ്മയായ സ്ത്രീയാണ് കുട്ടിയെ ബസിനടിയിലേക്ക് തള്ളിയിട്ടത്. നാട്ടുകാര്‍ ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തി. രാവിലെ 11 മണിക്കാണ് സംഭവം.
മഴുവന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുട്ടികളെ വളര്‍ത്താന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് സ്ത്രീ പിന്നീട് പറഞ്ഞു. ഇവരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു.