നാര്‍കോട്ടിക് ജിഹാദ് പ്രസ്താവന; മുസ്ലീം സംഘടനകള്‍ ഇന്ന് യോഗം ചേരുന്നു
പാലാ ബിഷപ്പ് നടത്തിയ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം സംഘടനകള്‍ ഇന്ന് യോഗം ചേരുന്നു. പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിലാണ് യോഗം. ഉച്ചയ്ക്ക് 3 മണിക്ക് കോഴിക്കോട് ചേരുന്ന യോഗത്തില്‍ എപി, ഇകെ, സമസ്ത, കെഎന്‍എം, ജമാഅത്ത് ഇസ്ലാമി, എംഇഎസ് തുടങ്ങിയ 9 സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ചില സംഘടനകള്‍ പ്രതികരിച്ചിരുന്നു. പാലാ ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടതെന്നും പരാമര്‍ശം പിന്‍വലിക്കുകയാണ് ചെയ്യേണ്ടതെന്നും കാന്തപുരം വിഭാഗം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിവിധ മതനേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.