നാര്‍ക്കോട്ടിക് ജിഹാദ്; വാക്കുകള്‍ കരുതലോടെ ഉപയോഗിക്കണമെന്ന് സി.കെ.പദ്മനാഭന്‍

 | 
CKP
നാര്‍ക്കോട്ടിക് ജിഹാദ് പ്രയോഗത്തില്‍ ബിജെപി നിലപാടിനെതിരെ മുതിര്‍ന്ന നേതാവ് സി.കെ.പദ്മനാഭന്‍
നാര്‍ക്കോട്ടിക് ജിഹാദ് പ്രയോഗത്തില്‍ ബിജെപി നിലപാടിനെതിരെ മുതിര്‍ന്ന നേതാവ് സി.കെ.പദ്മനാഭന്‍. വാക്കുകള്‍ കരുതലോടെ ഉപയോഗിക്കണമെന്ന് പദ്മനാഭന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ തലയില്‍ ചാര്‍ത്തുന്നത് ശരിയല്ല. ഒരു തീപ്പൊരി വീണാല്‍ കാട്ടുതീയാകും. അതിന് ഇടയാക്കിയാല്‍ അപകടമാകുമെന്നും സി.കെ.പദ്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

നാര്‍ക്കോട്ടിക് മാഫിയ വളരെ ശക്തമായിട്ട് നമ്മുടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിന്നെ നമ്മുടെ ബിഷപ്പ് പള്ളിയില്‍ നടത്തുന്ന പ്രസംഗത്തില്‍ അതിലൊരു ജിഹാദ് എന്ന വാക്കു കൂടി കൂട്ടിപ്പറഞ്ഞു. അതിനപ്പുറം എന്തെങ്കിലും ഗൗരവം ഇതിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ജിഹാദ് എന്ന വാക്കിന് ഇപ്പോള്‍ വേറെയും അര്‍ത്ഥം ഉണ്ടെന്നാണ് പണ്ഡിതന്‍മാര്‍ പറയുന്നത്. നമ്മള്‍ പണ്ട് വിചാരിച്ച അര്‍ത്ഥമല്ല അതിന്. അതുകൊണ്ട് വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കരുതലോടുകൂടി ഉപയോഗിക്കുക. ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ തലയില്‍ ചാര്‍ത്തികൊടുക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണച്ചിരുന്നു.