ഐസിസ് ബന്ധമെന്ന് സംശയം; കണ്ണൂരില്‍ രണ്ട് യുവതികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

 | 
isis
ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തു.

കണ്ണൂര്‍: ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ് ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ഇവര്‍ എന്നാണ് എന്‍ഐഎ പറയുന്നത്. 

സംസ്ഥാനത്ത് 7 പേരടങ്ങുന്ന സംഘം ഈ വിധത്തില്‍ ആശയ പ്രചാരണം നടത്തുന്നുണ്ടെന്നും മാര്‍ച്ച് മുതല്‍ ഈ യുവതികള്‍ നിരീക്ഷണത്തിലായിരുന്നുവെന്നും എന്‍ഐഎ അറിയിച്ചു. ഇവര്‍ക്കെതിരെ ആറു മാസത്തിലേറെയായി അന്വേഷണം നടന്നു വരികയാണെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇവരുടെ കൂട്ടാളിയായ മുസാദ് അന്‍വര്‍ നേരത്തേ അറസ്റ്റിലായിരുന്നു. 

അമീര്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നയാളെ കഴിഞ്ഞ നാലാം തിയതി മംഗലാപുരത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതികള്‍ പിടിയിലായിരിക്കുന്നത്.