ഇപ്പോള്‍ തെരുവു കച്ചവടക്കാരുടെ നേതാവ്; കെ.പി.അനില്‍കുമാറിനെ പരിഹസിച്ച് കെ.സുധാകരന്‍
Oct 31, 2021, 16:21 IST
| എല്‍ഡിഎഫില്‍ ചേക്കേറിയ കെ.പി.അനില്‍കുമാറിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തെരുവുകച്ചവടക്കാരുടെ നേതാവെന്നാണ് അനില്‍ കുമാറിനെ സുധാകരന്‍ പരിഹസിച്ചത്. 42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവ് ഇപ്പോള്‍ തെരുവു കച്ചവടക്കാരുടെ യൂണിയന്‍ നേതാവായി മാറിയിരിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ സംഘടനാ ചുമതലയുണ്ടായിരുന്ന നേതാവിനാണ് ഇപ്പോള്‍ ഈ ഗതിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ചെറിയാന്‍ ഫിലിപ്പ് മറ്റന്നാള്‍ കോണ്‍ഗ്രസ് അംഗത്വം എടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.