ഹരിത വിവാദം; കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എംഎസ്എഫ് ഭാരവാഹികൾ രാജിവച്ചു

ഹരിത കമ്മറ്റി വിഷയത്തിൽ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സർവ്വകലാശാല എംഎസ്എഫ് ഭാരവാഹികൾ രാജിവച്ചു. പ്രസിഡണ്ട് വി അനസും ജനറല്‍ സെക്രട്ടറി കെസി അസറുദ്ധീനും സംയുക്തമായി പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് ഇക്കാര്യം അറിയിച്ചത്.
നേതാക്കള്‍ക്കെതിരായ ഹരിതാ ഭാരവാഹികളുടെ പരാതി ന്യായമാണെന്നും നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാട്ടിയാണ് രാജി.
ആരോപണം ഉന്നയിച്ച ഹരിത ഭാരവാഹികളടക്കം കൂടുതല്‍ പേര്‍ എംഎസ്എഫില്‍ നിന്ന് രാജിക്കൊരുങ്ങുന്നുവെന്നും വിവരമുണ്ട്. കുറ്റം ചെയ്ത പി കെ നവാസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടി എടുക്കുകയാണ് നേതൃത്വം ചെയ്യേണ്ടതെന്നുള്ള വാദം എംഎസ്എഫിൽ ശക്തമാവുകയാണ്. ഹരിതക്ക് പിന്തുണയര്‍പ്പിച്ച് എം എസ് എഫിന്റെ 11 ജില്ലാ കമ്മിറ്റികളും രംഗത്തെത്തിയിട്ടുണ്ട്