മറ്റു പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകരെത്തുന്നു; പാലക്കാട് ചലനങ്ങള്‍ സൃഷ്ടിച്ച് വി.കെ.ശ്രീകണ്ഠന്റെ പദയാത്ര

പാലക്കാട്: പാലക്കാടിന്റെ രാഷ്ട്രീയ ഭൂപടത്തില് ചലനങ്ങള് സൃഷ്ടിച്ച് വി.കെ.ശ്രീകണ്ഠന് നയിക്കുന്ന പദയാത്ര. ജയ് ഹോ എന്ന പേരില് നടക്കുന്ന പദയാത്ര പര്യടനം തുടരുകയാണ്. നാലാം ദിവസത്തെ യാത്ര കൊടുവായൂരില് നിന്നാണ് ആരംഭിച്ചത്. മണ്മറഞ്ഞ മഹാന്മാരുടെ ചിത്രങ്ങളില് പുഷ്പാര്ച്ചന നടത്തിക്കൊണ്ടായിരുന്നു തുടക്കം.
നാലു ദിവസം പിന്നിടുമ്പോള്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് നിരവധിയാളുകള്‍ കോണ്‍ഗ്രസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജനതാദള്‍ നേതാവുമായ ശാന്തിയാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പും മെമ്പര്‍ സ്ഥാനവും രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പദയാത്രയില്‍ ഓരോ ദിവസവും വന്‍ ജനപങ്കാളിത്തവും ഉണ്ടാകുന്നുണ്ട്.
ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വവിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. പുതുനഗരത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് യാത്രയ്ക്ക് നല്‍കിയത്. സ്ത്രീ പങ്കാളിത്തവും വര്‍ദ്ധിക്കുന്നു. ജില്ലയില്‍ വന്‍ ചലനമുണ്ടാക്കാന്‍ പദയാത്രക്കായി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.
വികെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര 25 ദിവസം കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും പര്യടനം നടത്തും. 361 കിലോമീറ്ററാണ് സഞ്ചരിക്കുക. പാലക്കാട് ജില്ലയെ ഇളക്കിമറിച്ച് 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലന്‍ നയിച്ച പദയാത്രയെക്കാള്‍ വന്‍ വിജയമാകും വി.കെ. ശ്രീകണ്ഠന് നയിക്കുന്ന പദയാത്ര എന്ന് അണികളും വിലയിരുത്തുന്നു.
ഡിസിസി പ്രസിഡന്റിന്റെ പദയാത്രയില്‍ ഗ്രൂപ്പ് വ്യത്യാസം മറികടന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കാനെത്തുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം ബി രാജേഷ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് പാലക്കാട്. അന്ന് എംപി വീരേന്ദ്രകുമാറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അന്ന് വലിയ എതിര്‍പ്പുണ്ടായിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.
തനിക്ക് വേണ്ട സഹകരണം ലഭ്യമായില്ല എന്ന് വീരേന്ദ്രകുമാര്‍ തോല്‍വിയ്ക്ക് ശേഷം പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത്തവണ ശ്രീകണ്ഠന്‍ സ്ഥാനാര്‍ഥിയായാല്‍ പാലക്കാട്ട് കടുത്ത മത്സരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.