വി.കെ.ശ്രീകണ്ഠന്‍ നടത്തുന്ന ജയ് ഹോ പദയാത്ര മാതൃകയാക്കാന്‍ എഐസിസി തീരുമാനമെന്ന് സൂചന; വിശദ റിപ്പോര്‍ട്ട് തേടി

പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തില് നടക്കുന്ന ജയ് ഹോ പദയാത്ര എഐസിസി ശ്രദ്ധയിലേക്ക്. പദയാത്ര രാജ്യമൊട്ടാകെ മാതൃകയാക്കാന് ദേശീയ നേതൃത്വം തയ്യാറെടുക്കുന്നുവെന്നാണ് സൂചന. ജയ്ഹോ യാത്രയുടെ ഇതുവരെയുള്ള മുഴുവന് റിപ്പോര്ട്ടും വീഡിയോ ദൃശ്യങ്ങള് ഉള്പ്പെടെ കൈമാറാന് എ ഐ സി സി ആവശ്യപ്പെട്ടുവെന്നാണ് വിവരം. ദേശീയ തലത്തില് നടപ്പാക്കിയാല് ഉടയാത്ത ഷര്ട്ടും ഉലയാത്ത മുണ്ടുമായി എ സി കാറില് പാര്ട്ടി പ്രവര്ത്തനം നടത്തുന്ന ഡി സി സി പ്രസിഡന്റുമാര് പുറത്തിറങ്ങേണ്ടി വരുമെന്നാണ് സൂചന.
 | 
വി.കെ.ശ്രീകണ്ഠന്‍ നടത്തുന്ന ജയ് ഹോ പദയാത്ര മാതൃകയാക്കാന്‍ എഐസിസി തീരുമാനമെന്ന് സൂചന; വിശദ റിപ്പോര്‍ട്ട് തേടി

പാലക്കാട്: പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ നടക്കുന്ന ജയ് ഹോ പദയാത്ര എഐസിസി ശ്രദ്ധയിലേക്ക്. പദയാത്ര രാജ്യമൊട്ടാകെ മാതൃകയാക്കാന്‍ ദേശീയ നേതൃത്വം തയ്യാറെടുക്കുന്നുവെന്നാണ് സൂചന. ജയ്‌ഹോ യാത്രയുടെ ഇതുവരെയുള്ള മുഴുവന്‍ റിപ്പോര്‍ട്ടും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറാന്‍ എ ഐ സി സി ആവശ്യപ്പെട്ടുവെന്നാണ് വിവരം. ദേശീയ തലത്തില്‍ നടപ്പാക്കിയാല്‍ ഉടയാത്ത ഷര്‍ട്ടും ഉലയാത്ത മുണ്ടുമായി എ സി കാറില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ഡി സി സി പ്രസിഡന്റുമാര്‍ പുറത്തിറങ്ങേണ്ടി വരുമെന്നാണ് സൂചന.

ജയ്‌ഹോയുടെ ഇതുവരെയുള്ള പൂര്‍ണ്ണ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പാലക്കാട് ഡി സി സിക്ക് നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടിയെ സജ്ജമാക്കാന്‍ ജയ് ഹോ മാതൃകയില്‍ പദയാത്രകളുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയേക്കുമെന്നും വിവരമുണ്ട്.

പാലക്കാട് ജില്ലയില്‍ മാത്രമായി 361 കി.മീ.യാണ് വി കെ ശ്രീകണ്ഠന്റെ ജയ്‌ഹോ പദയാത്ര സഞ്ചരിക്കുന്നത്. ജില്ലയിലെ 80 പഞ്ചായത്തുകളിലൂടെയും 8 നഗരസഭകളിലൂടെയും യാത്ര കടന്നുപോകും. ഒരു ദിവസം 4 പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. 25 ദിവസങ്ങള്‍കൊണ്ട് 100 പൊതുയോഗങ്ങളാണ് നടത്തുക. പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാതെ മാറി നിന്നിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും പദയാത്രയെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ബി ജെ പി, ജനതാദള്‍, സി പി എം പാര്‍ട്ടികളില്‍ നിന്നായി ഇതിനോടകം അഞ്ഞൂറിലേറെ പ്രവര്‍ത്തകര്‍ യാത്രാമദ്ധ്യേ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ജയ്‌ഹോ സ്വീകരണ വേദികളില്‍ വച്ചുതന്നെയായിരുന്നു. സംസ്ഥാന തലത്തില്‍ തന്നെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയ ജയ്‌ഹോ സംബന്ധിച്ച് എ ഐ സി സി നടത്തുന്ന വിലയിരുത്തല്‍ ദേശീയ തലത്തില്‍ തന്നെ പ്രാദേശിക മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാക്കാനാണ് സാധ്യത.

ഇന്നലെയും ഇന്നുമായി തൃത്താല നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന പദയാത്രയില്‍ മുഴുവന്‍ സമയവും പങ്കെടുത്തുകൊണ്ടാണ് വി ടി ബല്‍റാം എം എല്‍ എ പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം അണിചേര്‍ന്നത്. അതുപോലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരുന്ന ദിവസം പദയാത്രയില്‍ 8 കി.മീ. ദൂരം നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മറ്റൊരു ജില്ലാ നേതൃത്വവും സഞ്ചരിക്കാത്ത പ്രവര്‍ത്തന വഴികളിലൂടെയാണ് ശ്രീകണ്ഠന്‍ പദയാത്ര നയിക്കുന്നത്. ഇതോടെ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള വി.കെ.ശ്രീകണ്ഠന്റെ സാധ്യതകളും ഏറുകയാണ്.