പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറിലെന്ന് സൂചന; മോഡല്‍ പരീക്ഷ അടുത്തയാഴ്ച

 | 
Exam
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടന്നേക്കും.

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടന്നേക്കും. മോഡല്‍ പരീക്ഷ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രത്യേക യോഗം വിളിച്ചു. ആര്‍.ഡി.ഡിമാര്‍, എ.ഡിമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. 

2,027 കേന്ദ്രങ്ങളില്‍ ആണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രത്തിലും മാഹിയില്‍ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.

മോഡല്‍ പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരിക്കുക. ചോദ്യപേപ്പര്‍ അതാത് ദിവസം രാവിലെ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടല്‍ വഴി നല്‍കും.  പരീക്ഷയ്ക്കു ശേഷം അധ്യാപകരോട് ഓണ്‍ലൈനില്‍ സംശയ ദൂരീകരണവും നടത്താം.